
മഴയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്..
അത് എന്നെയും നിന്നെയും ഒരു കുടക്കീഴില്‍ ആക്കിയപ്പോള്‍ ആയിരുന്നു...
ഇളം തണുപ്പ് എന്നെ നിന്നോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍,
ആ തുള്ളികള്‍ നിലക്കാതിരിക്കാന്‍ ഞാന്‍ കൊതിച്ചു..
ബാല്യത്തില്‍ മഴയില്‍ അലിഞ്ഞു ചേരാന്‍ ആണ് ഞാന്‍ ഇഷ്ടപെട്ടിരുന്നത് എങ്കില്‍,
ഇന്ന്.. ആ മഴ സാക്ഷി നിര്‍ത്തി നിന്നില്‍ അലിഞ്ഞു ചേരാന്‍ ആണ്
എന്‍റെ മനസ്സ് വെമ്പല്‍ കൊള്ളുന്നത്...
നനുത്ത ചാറ്റല്‍ മഴ പ്രണയത്തിന്റെ സംഗീതമാണ്
എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്...
ഒരു ചെറിയ ഇരുട്ട് മഴ ശ്രിഷ്ട്ടിച്ചത് നമുക്ക് വേണ്ടി ആയിരുന്നു..
നമ്മുടെ പ്രണയത്തിനു ഒരു നേര്‍ത്ത മറ പിടിക്കാന്‍..
വീശിയടിക്കുന്ന കാറ്റ് മഴയെ നമ്മില്‍ നിന്ന് അകറ്റി കൊണ്ട് പോയപ്പോള്‍...
ആ തുള്ളികള്‍ നിലച്ചപ്പോള്‍ വല്ലാത്ത വേദന തോന്നി...
സാരമില്ല മറ്റേതോ പ്രണയിനികള്‍ക്ക് കുട പിടിക്കാന്‍ ആകും മഴ പോയിരിക്കുക...
മഴയുടെ സംഗീതത്തില്‍ നിന്ന് ലോകം നമ്മളെ ഉണര്‍ത്തി...
ചുറ്റും ആള്‍ക്കൂട്ടം... ഇപ്പോള്‍ അതിനിടയിലൂടെ നടന്നെ മതിയാകൂ..
അടുത്ത മഴക്കായി നമുക്ക് കാത്തിരിക്കാം...
പ്രണയത്തിന്റെ സംഗീതത്തിനായി കാതോര്‍ത്തിരിക്കാം...
