Sunday, September 2, 2012

സഹയാത്രികരെ വരൂ ... നമുക്ക് സംസാരിക്കാം ...

സഹയാത്രികരെ വരൂ ... നമുക്ക് സംസാരിക്കാം ...

ജാതിയും മതവും നമുക്കിടയില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാന്‍
അനുവദിക്കാതെ നമുക്ക് സംസാരിക്കാം .

പണവും പദവിയും നമുക്കിടയില്‍ അന്തരങ്ങള്‍ സൃഷ്ടിക്കാന്
ഇടനല്‍കാതെ നമുക്ക് സംസാരിക്കാം .

ദേശവും ഭാഷയും നമുക്കിടയില്‍ വിഷമതകള്‍ സൃഷ്ടിക്കാന്
ഇടനല്‍കാതെ നമുക്ക് സംസാരിക്കാം.

ജീവിതം എന്ന യാത്രയില്‍ നമ്മള്‍ സഹയാത്രികര്‍ ആണ്..

കണ്‍വെട്ടത്ത് ഞാന്‍ കാണുന്ന കാഴ്ചകളെക്കുറിച്ച് എനിക്ക്
നിങ്ങളോട് സംസാരിക്കണം...പരസ്പരം സംസാരിച്ചു , നേരം പോകുന്നറിയാതെ വേണം നമുക്കീ  ജീവിതയാത്ര മുന്നോട്ടു കൊണ്ട് പോകാന്‍...


Sunday, June 26, 2011

മഴ പ്രണയത്തിന്റെ സംഗീതമാണ് ..


മഴയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്..

അത് എന്നെയും നിന്നെയും ഒരു കുടക്കീഴില്‍ ആക്കിയപ്പോള്‍ ആയിരുന്നു...

ഇളം തണുപ്പ് എന്നെ നിന്നോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍,

ആ തുള്ളികള്‍ നിലക്കാതിരിക്കാന്‍ ഞാന്‍ കൊതിച്ചു..

ബാല്യത്തില്‍ മഴയില്‍ അലിഞ്ഞു ചേരാന്‍ ആണ് ഞാന്‍ ഇഷ്ടപെട്ടിരുന്നത് എങ്കില്‍,

ഇന്ന്.. ആ മഴ സാക്ഷി നിര്‍ത്തി നിന്നില്‍ അലിഞ്ഞു ചേരാന്‍ ആണ്

എന്‍റെ മനസ്സ് വെമ്പല്‍ കൊള്ളുന്നത്‌...

നനുത്ത ചാറ്റല്‍ മഴ പ്രണയത്തിന്റെ സംഗീതമാണ്

എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്...

ഒരു ചെറിയ ഇരുട്ട് മഴ ശ്രിഷ്ട്ടിച്ചത് നമുക്ക് വേണ്ടി ആയിരുന്നു..

നമ്മുടെ പ്രണയത്തിനു ഒരു നേര്‍ത്ത മറ പിടിക്കാന്‍..

വീശിയടിക്കുന്ന കാറ്റ് മഴയെ നമ്മില്‍ നിന്ന് അകറ്റി കൊണ്ട് പോയപ്പോള്‍...

ആ തുള്ളികള്‍ നിലച്ചപ്പോള്‍ വല്ലാത്ത വേദന തോന്നി...

സാരമില്ല മറ്റേതോ പ്രണയിനികള്‍ക്ക് കുട പിടിക്കാന്‍ ആകും മഴ പോയിരിക്കുക...

മഴയുടെ സംഗീതത്തില്‍ നിന്ന് ലോകം നമ്മളെ ഉണര്‍ത്തി...

ചുറ്റും ആള്‍ക്കൂട്ടം... ഇപ്പോള്‍ അതിനിടയിലൂടെ നടന്നെ മതിയാകൂ..

അടുത്ത മഴക്കായി നമുക്ക് കാത്തിരിക്കാം...

പ്രണയത്തിന്റെ സംഗീതത്തിനായി കാതോര്‍ത്തിരിക്കാം...